നിറവയറില്‍ നില്ക്കുന്ന മുത്തുമണിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചത് സംവിധായകനും താരത്തിന്റെ ഭര്‍ത്താവുമായ പിആര്‍ അരുണ്‍ ആണ്. ഫേസ്ബുക്കിലൂടെയാണ് ചിത്രം താരം പങ്കുവെച്ചത്.
അഭിഭാഷകയും അവതാരകയും കൂടിയാണ് മുത്തുമണി. 2006ലായിരുന്നു അരുണുമായുള്ള വിവാഹം നടന്നത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി സത്യന് അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്.
ശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ മുത്തുമണി തിളങ്ങി. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു.
Discussion about this post