കായംകുളം: ഭൂരഹിതനായ കുട്ടി പോലീസിന് വീട് വെയ്ക്കാന്‍ ദാനം ചെയ്ത് മാതൃകയായി കായംകുളം എഎസ്ഐ ഹാരിസ്. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും എസ്പിസി കേഡറ്റുമായ രാഹുലിനാണ് ഹാരിസിന്റെ സഹായം എത്തിയത്.
എസ്പിസി കേഡറ്റായ രാഹുല്‍ തനിക്കും കുടുംബത്തിനും കയറികിടക്കാന്‍ ഇടമില്ലെന്നും വീടുവെയ്ക്കാന്‍ ഭൂമി ലഭ്യമാക്കാനായി സഹായം ചെയ്യണണെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും, ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചിരുന്നു. രാഹുലിന്റെ അപേക്ഷ ലഭിച്ച ജില്ലാ പോലീസ് മേധാവി പിഎസ് സാബു ഭൂമി കണ്ടെത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി കായംകുളം ഡിവൈഎസ്പി അലക്സ് ബേബിക്ക് നിര്‍ദ്ദേശം നല്കി.
ഡിവൈഎസ്പി കായംകുളം സ്റ്റേഷന് ഓഫീസിറായ ഷാഫിയെ രാഹുലിന് വീട് വയ്ക്കാന്‍ ഭൂമി ലഭ്യാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹാരിസും കുടുംബവും ഭൂമി നല്‍കാമെന്ന് അറിയിച്ച് രംഗത്തെത്തിയത്.
കായംകുളം എഎസ്ഐ ഹാരിസും കുടുംബവും സന്തോഷത്തോടെ തങ്ങളുടെ വള്ളികുന്നത്തുള്ള ഭൂമിയില്‍ നിന്നും അഞ്ച് സെന്റ് രാഹുലിന് നല്‍കാനുള്ള സന്നദ്ധത എസ്പിയെ അറിയിച്ചു. തുടര്‍ന്ന് രാഹുലിന്റെ പേര്‍ക്കു ഭൂമി നല്‍കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാക്കി.
Discussion about this post