വയനാട്: കേരളത്തിലെ ആദിവാസി ജനസമൂഹത്തിന് അഭിമാന നേട്ടം സമ്മാനിച്ച് അഞ്ജലി ഭാസ്കർ. ഏറെ അവശത അനുഭവിക്കുന്ന വിഭാഗമാണ് പണിയ ആദിവാസി സമൂഹം. പണിയ വിഭാഗത്തിൽ നിന്നും ആദ്യത്തെ ഡോക്ടറായി മാറിയിരിക്കുകയാണ് വയനാട് പുൽപള്ളി സ്വദേശിനി അഞ്ജലി ഭാസ്കരൻ.
പൂക്കോട് വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അഞ്ജലി ബാച്ചിലർ ഓഫ് വെറ്റിനറി സയൻസ് പൂർത്തിയാക്കിയത്. കേരളത്തിലെ ആദിവാസി സമൂഹത്തിൽ തന്നെ ഏറെ പിന്നോക്കം നിൽക്കുന്നതും ജീവിതാവസ്ഥകൾ കൊണ്ട് ഏറ്റവും മോശമായ രീതിയിലുമുള്ളവരാണ് പണിയ വിഭാഗം. അതുകൊണ്ടു തന്നെ അഞ്ജലിയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കമാണ്.
ആദിവാസി സമൂഹത്തെ കൂടി ഉൾപ്പെടുത്തികൊണ്ട് വിദ്യാഭ്യാസ രീതിക്ക് മാറ്റമ കൊണ്ടുവരണമെന്നാണ് അഞ്ജലിക്ക് പറയാനുള്ളത്. ഭാഷ പോലും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് എങ്ങനെ തടസമാകുന്നുവെന്ന് അഞ്ജലി വിശദീകരിക്കുകയാണ്. അതുവരെ കേട്ടും പറഞ്ഞും പരിചിതമായ ഭാഷയായിരിക്കില്ല സ്കൂളിലെത്തുമ്പോൾ കുട്ടികൾ കേൾക്കുക. ഇതെല്ലാം മറികടന്നാണ് അഞ്ജലി അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
പൂക്കോട് വെറ്റിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് മികവോടെ ബാച്ചിലർ ഓഫ് വെറ്റിനറി സയൻസ് പൂർത്തിയാക്കിയത്. പഠനകാലത്ത് അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതാനുഭവങ്ങളാണ് അഞ്ജലിയുടെ കരുത്ത്. എത്രയേറെ പ്രയാസങ്ങളുണ്ടെങ്കിലും കുട്ടികൾക്ക് മെച്ചപ്പെട്ട വിഭ്യാഭ്യാസം നൽകണമെന്നാണ് രക്ഷിതാക്കളോട് അഞ്ജലിക്ക് പറയാനുള്ളത്. പുൽപള്ളി ചീയമ്പം 73 ൽ ഭാസ്കരന്റെയും സരോജിനിയുടെയും മകളാണ് അഞ്ജലി.
Discussion about this post