പെരിന്തൽമണ്ണ: ഒരു പ്രസവത്തിൽ നാല് കൺമണികളെ ലഭിച്ച സന്തോഷത്തിലാണ് മുബീനയും ഭർത്താവ് മുസ്തഫയും. സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് പാലക്കാട് ജില്ലയിലെ ചളവറ പുലിയാനാം കുന്ന് സ്വദേശി മുസ്തഫയുടെ ഭാര്യ മുബീന നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കഴിഞ്ഞവർഷം വിവാഹിതരായ ഇവർ ഗർഭാവസ്ഥയുടെ ആരംഭത്തിൽ തന്നെ തങ്ങൾക്ക് നാല് കുഞ്ഞുങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്ന് മനസ്സിലാക്കിയിരുന്നു.
തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോക്ടർ അബ്ദുൽ വഹാബിന്റെ ചികിത്സയിലായിരുന്നു മുബീന. തുടർന്ന് ഗർഭാവസ്ഥ എട്ടുമാസം തികഞ്ഞ വേളയിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് മുബീന നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
1100 ഗ്രാം മുതൽ 1600 ഗ്രാം വരെ മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞുങ്ങൾക്ക് വളർച്ച കുറവ് ശ്വാസതടസ്സം എന്നീ കാരണങ്ങളാൽ മൗലാനാ നീയോ ബഌിൽ പ്രവേശിച്ചിരിക്കുകയാണ്. നാല് കുഞ്ഞുങ്ങളും സുഖം പ്രാപിച്ചു വരുന്നതായി കൺസൾട്ട് നിയോനാറ്റോളജിസ്റ്ററ്റ് ഡോ. ജയചന്ദ്രൻ അറിയിച്ചു.
സോഷ്യൽമീഡിയയിലടക്കം മുബീനയ്ക്കും മുസ്തഫയ്ക്കും അഭിനന്ദന പ്രവാഹമാണ്. വളരെ അപൂർവ്വമായാണ് ഒറ്റ പ്രസവത്തിൽ രണ്ടിലേറെ കുഞ്ഞുങ്ങൾ പിറക്കുന്നത്.
Discussion about this post