മലപ്പുറം: സോഷ്യൽമീഡിയയിലൂടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രശസ്തിയും കുപ്രസിദ്ധിയും നേടിയ ഫിറോസ് കുന്നംപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളെ ഫിറോസ് തള്ളിയില്ല. ഫിറോസ് മത്സരരംഗത്തേക്ക് ഇറങ്ങുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് കാലം തൊട്ട് പ്രചരിച്ചിരുന്നു. ഒടുവിൽ മത്സര സാധ്യത തള്ളാതെ ജീവകാരുണ്യ ഫിറോസ് കുന്നംപറമ്പിൽ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരിൽ മന്ത്രി കെടി ജലീലിനെതിരെ മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. പക്ഷേ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചെറുപ്പം മുതൽ തന്നെ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മുസ്ലിം ലീഗ് അനുഭാവിയായ ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും ഇതുവരെ പ്രചരിച്ചിട്ടില്ല. കെടി ജലീലിനെ പരാജയപ്പെടുത്താൻ ഫിറോസ് കുന്നംപറമ്പലിനെ ഇറക്കാൻ യുഡിഎഫ് തയ്യാറെടുക്കുന്നു എന്ന് പ്രചാരിക്കുന്നുണ്ടെങ്കിലും നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Discussion about this post