അഞ്ചാലുംമൂട്: പൊന്നുമകളെ കണ്ടെത്താന്‍ പോലീസിനും കഴിയുന്നില്ലല്ലോ.. തമ്പുരാനെ ഇനിയെന്തു ചെയ്യും ദാരിദ്രത്തിന്റെ വക്കില്‍ നിത്യവൃത്തിക്കു തന്നെ കഷ്ടപ്പെടുന്ന ഈ മാതാപിതാക്കള്‍ മകളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി അരലക്ഷം പ്രഖ്യാപിച്ചു.
നീരാവില്‍ സ്വദേശിനി പതിനെട്ടുവയസ്സുള്ള ഷബ്ന അഞ്ചുമാസം മുമ്പ് കൊല്ലം ബീച്ചിന് സമീപത്തു നിന്നുമാണ് കാണാതായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് അന്വേഷണം വഴിമുട്ടിയതോടെയാണ് മകളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി ഇബ്രാഹിംകുട്ടിയും റജീലയും രംഗത്ത് വരുന്നത്.
പരാതികളുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തില്‍ ഡിജിപിയടക്കം വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നടത്തുമെന്ന് പറഞ്ഞെങ്കിലും ഉന്നതതല അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
Discussion about this post