തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടി പ്രവീണയും ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയത്. പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പ്രവീണ വ്യക്തമാക്കി.
താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. രാഷ്ട്രീയം എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും പ്രവീണ പറയുന്നു.
പ്രവീണ തിരുവനന്തപുരം അല്ലെങ്കില്‍ കൊല്ലം നിയോജകമണ്ഡലങ്ങളില്‍ ഏതിലെങ്കിലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പാര്‍ട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടുണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് പ്രവീണയുടെയും പ്രതികരണം.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ;
‘ഇങ്ങനെയൊരു വാര്‍ത്ത വന്നത് പോലും ഞാന്‍ അറിഞ്ഞിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല. എനിക്ക് രാഷ്ട്രീയം എന്താണ് എന്ന് പോലും അറിയില്ല. എന്തായാലും ഇങ്ങിനെ ഒരു ചിന്ത കൊണ്ടുവന്നയാള്‍ക്ക് നന്ദി’
Discussion about this post