തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കുകയാണ് അതിനിടെ ശബരിമല പ്രശ്നത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ശൂന്യവേളയില്‍ തിരികെയെത്തുമെന്ന് പ്രതിപക്ഷം വിശദമാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പതിമൂന്നാം സമ്മേളനത്തില്‍ രണ്ടു ദിവസം മാത്രമാണ് നിയമസഭനടപടികള് പൂര്‍ണമായും നടന്നത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു. ചോദ്യേത്തരവേള ബഹിഷ്ക്കരിച്ച യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
Discussion about this post