മട്ടന്നൂര്‍: സ്വന്തം വിവാഹദിനത്തില്‍ പോലും കര്‍മനിരതനായി ആംബുലന്‍സ് ഡ്രൈവര്‍ മുസദ്ദിഖ്. അത്യാസഹന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വിവാഹ വേഷത്തിലാണ് മുസദ്ദിഖ് ആംബുലന്‍സുമായി പാഞ്ഞെത്തിയത്. മണവാട്ടിയെ കണ്ടിറങ്ങും മുന്‍പാണ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ മുസദ്ദിഖ് പാഞ്ഞത്.
കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആംബുലന്‍സിലെ സ്ഥിരം ഡ്രൈവറാണ് മുസദ്ദിഖ്. അത്യാസന്ന നിലയിലായ രോഗിയുടെ കാര്യം അറിഞ്ഞപ്പോള്‍ പിന്നീടൊന്ന് അലോചിക്കാന്‍ നിക്കാതെ മുസദ്ദിഖ് ആംബുലന്‍സുമായി പായുകയായിരുന്നു. വിവാഹവേഷത്തില്‍ ആംബുലന്‍സ് ഡ്രൈവറെത്തിയപ്പോള്‍ കണ്ട് നിന്നവര്‍ക്ക് ആദ്യം അമ്പരപ്പായെങ്കിലും പിന്നീട് അഭിനന്ദനം അറിയിക്കുകയായിരുന്നു.
രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച ശേഷമാണ് മണവാളന് കല്യാണ വീട്ടിലേക്ക് മടങ്ങിയത്. മറ്റൊരു ഡ്രൈവറെ കണ്ടെത്തി വാഹനം ഏല്‍പ്പിക്കാന്‍ നോക്കുന്ന കാലതാമസം രോഗിയ്ക്ക് വെല്ലുവിളിയാകുമെന്ന ഭീതിയിലാണ് ആംബുലന്‍സുമായി മുസദ്ദിഖ് പാഞ്ഞത്.
കൊവിഡ് കാലത്ത് പനി മൂര്‍ച്ഛിച്ച് അവശനിലയിലായ രോഗിയെയാണ് വാരത്തെ സ്വകാര്യ ആശുപത്രിയില്‍ മുസദ്ദിഖ് എത്തിച്ചത്. മട്ടന്നൂര്‍ സ്വദേശികളായി ഇബ്രാഹിമിന്റേയും മറിയത്തിന്റേയും മകനാണ് മുസദ്ദിഖ്. ആറളം സ്വദേശി സുഹാനയാണ് മുസദ്ദിഖിന്റെ വധു.
Discussion about this post