കൊച്ചി: കേരളക്കര വീണ്ടും അഭിമാനമാവുകയാണ് ട്രാൻസ്ഡജെന്റർ അവകാശ സംരക്ഷണത്തിലൂടെ. ട്രാൻസ്ജെന്റർ യുവതിയായ ഹരിണി ചന്ദനയുടെ വിവാഹം എല്ലാ ചടങ്ങുകളോടും ആർഭാടത്തോടും കൂടി എറണാകുളത്ത് നടന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഹരിണിയുടേയും സുനീഷിന്റേയും വിവാഹം ആഘോഷത്തോടെ നടന്നത്. ഹരിണി ചന്ദനയും സുനീഷും സ്കൂൾകാലം തൊട്ട് ഒരുമിച്ചുള്ളവരാണ്.
ഒടുവിൽ എട്ടാംക്ലാസിൽ തുടങ്ങിയ പ്രണയം കൊച്ചി ബിടിഎച്ച് ഹാളിൽ വെച്ച് സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.
മേയ്ക്ക് അപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജുമാരുടെ ആശിർവാദത്തോടെയായിരുന്നു വിവാഹം.
ഗൾഫിൽ സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. ഹരിണിയും സുനീഷും കുട്ടിക്കാലത്ത് ആരംഭിച്ച പ്രണയമാണെങ്കിലും ഇരുവരും എതിർപ്പുകളേയും ഒരുപാട് നേരിട്ടു. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികളെ ആശിർവദിക്കാൻ എത്തിയത്. സുനീഷിന്റെ മാതാപിതാക്കൾ വിവാഹത്തിന് ആശിർവാദവുമായി എത്തിയിരുന്നെങ്കിലും ഹരിണി ചന്ദനയുടെ മാതാപിതാക്കൾ എത്തിയിരുന്നില്ല.
Discussion about this post