തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിരക്കിലാണ് പാര്‍ട്ടികളും. ഇപ്പോള്‍ നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പകരം പ്രചരണത്തിന്റെ ചുമതല വഹിക്കാമെന്ന് കെ സുരേന്ദ്രന് അറിയിക്കുന്നു.
തന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുരേന്ദ്രന്റെ തീരുമാനത്തില്‍ കേന്ദ്ര നേതൃത്വം ഇതുവരെ മറുടി അറിയിച്ചിട്ടില്ല. ഉടന്‍ തീരുമാനം അറിയിക്കാമെന്നാണ് റിപ്പോര്‍ട്ട്.
മറ്റു സംസ്ഥാനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്മാര് തെരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ട്. സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കുന്നുണ്ടെന്നും ഇതിനിടയ്ക്ക് താനും മത്സരിച്ചാല്‍ പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്ന് കെ സുരേന്ദ്രന് പറയുന്നു.
കഴിഞ്ഞ തവണ മത്സരിച്ച മഞ്ചേശ്വരത്തോ കോന്നിയിലോ സുരേന്ദ്രന് മത്സരിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തേക്കും സുരേന്ദ്രനെ പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന് തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലും സുരേന്ദ്രന്റെ പേര് ഉണ്ടായിരുന്നു.
Discussion about this post