തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് 60 കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് 44 ഉം ലേഖനങ്ങളുടെ പേരില്‍ രണ്ടും പ്രസംഗങ്ങള്‍ക്ക് നാലും മറ്റ് സംഭവങ്ങളില്‍ പത്തും കേസാണുള്ളത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് ജില്ലാ സൈബര്‍ സെല്ലുകള്‍ സൈബര്‍ ഡോം മുഖേന നിരീക്ഷണം ശക്തമാക്കി. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് ആധുനിക പരിശീലനം നല്കി വരുന്നതായും എസ് ശര്‍മ, ഐബി സതീഷ്, എഎന്‍ ഷംസീര്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post