തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള പുതുമുഖങ്ങളെ നിര്‍ത്താനുള്ള സജീവ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സിനിമാ രംഗത്ത് നിന്ന് പലരുടെയും പേരുകള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. ഇപ്പോള്‍ വികെ പ്രശാന്തിനെതിരെ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ ചര്‍ച്ചയില്‍ വരുന്നത്, ചലച്ചിത്ര പിന്നണി ഗായകന്‍ ജി വേണുഗോപാലിന്റെ പേരാണ്.
കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാന്‍ ജനപ്രീതിയുള്ളവരെ നിര്‍ത്താന്‍ തീരുമാനിച്ചതിനിടെയാണ് വേണുഗോപാലിന്റെ പേര് ഉയര്‍ന്നത്. പരിഗണനയില്‍ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കോളേജ് പഠനകാലത്തെ കെഎസ്യു ബന്ധം മുന്‍നിര്‍ത്തിയാണ് ഗായകന്‍ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേതാക്കളില്‍ നിന്ന് ആവശ്യമുയര്‍ന്നത്.
ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സഭയിലെത്തിയ വികെ പ്രശാന്ത് തന്നെയായിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വട്ടിയൂര്‍കാവില്‍ നിന്നും വികെ പ്രശാന്ത് വിജയിച്ചതോടെ അത് യുഡിഎഫ് പാളയത്തില്‍ ഇളക്കം തട്ടിയതോടെയാണ് പരിചിത മുഖങ്ങളിലേയ്ക്ക് കോണ്‍ഗ്രസിനെ എത്തിക്കുന്നത്. നേരത്തെ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post