മിഥുനം എന്ന ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും കൂടി ഉര്‍വശിയെ പായയില്‍ പൊതിഞ്ഞ് കടത്തിക്കൊണ്ടുപ്പോകുന്ന രംഗം ഇന്നും മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഏറെ ചിരിപ്പിക്കുന്ന രംഗം സേവ് ദ ഡേറ്റ് ആയാല്‍ എങ്ങനെ ഇരിക്കും.
അതാണ് ജയരാജ്-ശരണ്യ സേവ് ദ ഡേറ്റില്‍ നിറഞ്ഞു നില്‍ക്കുന്നത്. ജനുവരി 20നാണ് ഇവരുടെ വിവാഹം. സിനിമാ രംഗം പുനഃരാവിഷ്‌കരിച്ചുള്ള സേവ് ദ ഡേറ്റ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ചിനക്കറ്റൂര്‍ മീഡിയ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Discussion about this post