ക്രിസ്തുമസ്-പുതുവത്സര ബമ്പർ മേയർ ആര്യ നറുക്കെടുത്തു; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

kerala lottery

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. XG 358753 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. മുഹമ്മദ് യാസീൻ എന്ന ഏജന്റിന്റെ സബ് ഏജൻസിയാണിത്. എന്നാൽ ഭാഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇന്നലെ വിറ്റ ടിക്കറ്റിനാകാം സമ്മാനം ലഭിച്ചതെന്ന് ഏജൻസിയിലെ ജീവനക്കാരനായ വെങ്കിടേശൻ പറയുന്നു. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്ആര്യങ്കാവിലെ ഭരണി ഏജൻസി മുഖേനെയാണ് ടിക്കറ്റ് വിറ്റതെന്ന് മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

ഞായറാഴ്ച രണ്ടുമണിക്ക് ഗോർഖി ഭവനിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നടന്നു.

Exit mobile version