നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. നാലു പേരടങ്ങുന്ന സംഘമായിരുന്നു വെള്ളച്ചാട്ടത്തില്‍ എത്തിയത്.

nelliyampathy tourist, drowned | bignewslive

ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. പോലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രണ്ട് മാസത്തിനിടെ വിനോദ സഞ്ചാരത്തിനായി നെല്ലിയാമ്പതിയില്‍ എത്തിയ മൂന്നാമത്തെയാളാണ് മരിക്കുന്നത്. കഴിഞ്ഞ മാസം സീതാര്‍കുണ്ടില്‍ സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് പേര്‍ കൊക്കയിലേക്ക് വീണിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു.

Exit mobile version