കൊവിഡ് വാക്സിന് സ്വീകരിച്ചാല്‍ മദ്യം കഴിക്കാമെന്നും കഴിക്കാന്‍ പാടില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പറയുന്നു 42 ദിവസം മദ്യം കഴിക്കരുതെന്ന്. ചിലര്‍ പറയുന്നു, 31 ദിവസം എന്ന്.
ഇക്കാര്യത്തില്‍ വിവിധ ഉത്തരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. എന്നാല്‍, കോവിഡ് വാക്സീന് സ്വീകരിക്കലും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തി എന്തെങ്കിലും നിര്‍ദേശം ഇതുവരെ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടില്ല. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു. ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക.
ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കിലാണ് വിതരണം.കൊവാക്സിനും കൊവിഷീല്‍ഡുമാണ് രാജ്യത്ത് നല്‍കുന്നത്. ഒരു ബൂത്തില്‍ ഒരു വാക്സിന് മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്.
വാക്സിന് സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.
Discussion about this post