തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിരോധിക്കാന്‍ അയ്യപ്പജ്യോതി തെളിയിക്കലുമായി ശബരിമല കര്‍മ്മസമിതി. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയായിരിക്കും അയ്യപ്പജ്യോതി തെളിക്കുകയെന്ന് അയ്യപ്പസമിതി നേതാക്കള്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ഭക്തര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്നാണ് കര്‍മ്മസമിതിയുടെ വിലയിരുത്തല്‍. കര്‍മ്മസമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു
സമുദായ സംഘടനകളുടെ സഹായത്തോടെ ജനുവരി ഒന്നിനാണ്, നവോത്ഥാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായില് സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില് സംഘടിപ്പിക്കുന്നത്. 30 ലക്ഷത്തിലധികം വനിതകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകസമിതി നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.