തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. അങ്കണവാടി ടീച്ചര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയായും ഹെല്‍പര്‍മാരുടെ പെന്‍ഷന്‍ 1500 രൂപയായുമാണ് ഉയര്‍ത്തുന്നത്. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.
ഇവരുടെ പ്രതിമാസ അലവന്‍സ് 10 വര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് 500 രൂപയായും അതിന് മുകളിലുള്ളവര്‍ക്ക് 1000 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ ഓണറേറിയം 8000 രൂപയാക്കി ഉയര്‍ത്തും. സിഡിഎസ് അംഗങ്ങള്‍ക്ക് ടിഎ ആയി 500 രൂപവീതം മാസം അനുവദിക്കും. ആശ പ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു.