തിരുവനന്തപുരം: ജനകീയ പ്രഖ്യാപനങ്ങളോടെ പിണറായി വിജയൻ നയിക്കുന്ന ഇടതുസർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ഇടക്കാല ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിക്കുകയാണ് ഡോ. തോമസ് ഐസക്. കോവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. പാലക്കാട് ജിഎച്ച്എസ്സിലെ സ്‌നേഹ എന്ന എഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത ചൊല്ലി ആണ് മന്ത്രി ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
മന്ത്രിയുടെ ആദ്യ പ്രഖ്യാപനം തന്നെ ജനകീയപദ്ധതിയെ സംബന്ധിച്ചുള്ളതായിരുന്നു. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ധനമന്ത്രി. സമാമൂഹിക സുരക്ഷാ പെൻഷൻ 1600 രൂപയാക്കിഉയർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടാണ് ബജറ്റിൽ ജനപ്രിയ പ്രഖ്യാപനം.
കൊവിഡ് എന്ന പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞു. പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നു. വ്യാപനത്തെ തടയാനായി. ആദ്യഘട്ടത്തിൽ വ്യാപനത്തെ തടഞ്ഞു. ഇപ്പോൾ വ്യാപനം ഉയരുന്നു. പക്ഷേ മരണനിരക്ക് കുറയ്ക്കാനായി. കൊവിഡ് പോരാളികളെയും അഭിനന്ദിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി അനുവദിക്കും 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കും 8 ലക്ഷം തൊഴിൽ അവസരം ഈ വർഷത്തിലുണ്ടാവുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.