കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള.
വാജ്പേയ് സര്‍ക്കാര്‍ 98ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍, ഡല്‍ഹിയില്‍ എല്ലായിടത്തും പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിന് പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ മുന്‍തൂക്കം ലഭിച്ചത് ബിജെപിക്കാണ്. ഇത് തന്നെയാണ് വരുന്ന ലോക്സഭാ തെരഞ്ഞടുപ്പിലും സംഭവിക്കാന്‍ പോകുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പാര്‍ട്ടിക്ക് ലഭിച്ച വോട്ടില്‍ അര ശതമാനത്തിന്റെ കുറവ് പോലും ഉണ്ടായിട്ടില്ല. തെരഞ്ഞടുപ്പ് ഫലം കേരളത്തില്‍ ബിജെപിക്ക് ഗുണകരമല്ലാത്ത ഒരു സ്ഥിതി ഉണ്ടാക്കിയിട്ടില്ല. ബിജെപിയില്‍ ചേരുന്നവര്‍ 23ാം തിയ്യതി പാര്‍ട്ടിയില്‍ ചേരും. കേരളത്തിലെ അനുകൂലമായ അന്തരീക്ഷത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന സമരം ശക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
Discussion about this post