തിരൂര്‍ തുഞ്ചന്‍പറമ്പ് രാജ്യാന്തര മഹാഭാരതമേളയ്ക്ക് വേദിയാകുന്നു. ഈമാസം ഇരുപത് മുതല്‍ ഇരുപത്തിമൂന്ന് വരെയാണ് മഹാഭാരത്തിന്റെ സാംസ്കാരിക സാമൂഹിക പ്രസക്തി ചര്‍ച്ച ചെയ്യുന്ന മേള.
മഹാഭാരതമെന്ന ഇതിഹാസത്തെ കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. അമേരിക്ക,ഫ്രാന്‍സ്,ജര്‍മ്മനി.
ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പണ്ഡിതരും ഗവേഷകരും മൂന്നുദിവസം തുഞ്ചന്റെ മണ്ണില്‍ ഒത്തുകൂടും. മഹാഭാരതത്തെ ഇതിവൃത്തമാക്കിയുള്ള സിനിമ നാടകം,കഥകളി,കൂത്ത് കൂടിയാട്ടം തുടങ്ങിയ കലാപരിപാടികളും അവതരിപ്പിക്കും
Discussion about this post