തിരുവനന്തപുരം: വൈദ്യുതി മേഖലയില്‍ വീണ്ടും കേരളത്തിന് അഭിമാന നേട്ടം. ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സംസ്ഥാനത്തിന് ലഭിച്ചു. സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയാണ് നേട്ടം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
വൈദ്യുതി ഉത്പാദത്തിന് പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനത്തെ വൈദ്യുതി മേഖല നടത്തി വരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അവാര്‍ഡ് നേട്ടമെന്ന് മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാന്‍ സാധിച്ചതെന്നും അഭിമാനകരമായ നേട്ടം കൈവരിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
#വൈദ്യുതി_മേഖലയിൽ
#വീണ്ടും_അഭിമാന
#നേട്ടവുമായി_കേരളം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വൈദ്യുതി മേഖലയിൽ നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനത്തിനുള്ള അംഗീകാരമായി ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചു. ബഹുമാനപ്പെട്ട കേന്ദ്ര ഊർജ്ജ വകുപ്പുമന്ത്രി ശ്രീ. ആർ.കെ. സിംഗാണ് ഇന്ന് വൈകിട്ട് അവാർഡ് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ 5 വർഷത്തിനിടയിൽ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നമുക്ക് ലാഭിക്കാൻ സാധിച്ചത്. അഭിമാനകരമായ ഈ നേട്ടം കൈവരിച്ചതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.
Discussion about this post