കേരളത്തിൽ പ്രതിരോധ വാക്‌സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; വാക്‌സിൻ കിട്ടിയാലുടൻ വിതരണം ചെയ്യും; സംസ്ഥാനം സജ്ജം: മന്ത്രി കെകെ ശൈലജ

KK Shailaja | Kerala News

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. 16 മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകാം സംസ്ഥാനങ്ങൾക്ക് എന്ന് വിതരണം ചെയ്യുമെന്നതിൽ ധാരണയാകുക. വാക്‌സിൻ കിട്ടിയാലുടൻ വിതരണം ചെയ്യാൻ സാധിക്കും.

സംസ്ഥാനം വാക്‌സിൻ വിതരണത്തിന് പൂർണ്ണമായും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകില്ലെന്നത് പൊതുതീരുമാനമാണ്. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വാക്‌സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ബാധകമാണ്.

അതേൃസമയം, കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിന്റെ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു. ഈ പോക്‌സോ കേസ് സംഭവം ഏറെ അസ്വസ്ഥത ഉണ്ടാക്കി. സിഡബ്ല്യൂസി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

Exit mobile version