തിരുവനന്തപുരം: കെവിന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരുന്ന ടിറ്റു ജെറോമിന് ജയിലില്‍ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ കോടതിയുടെ കര്‍ശന താക്കീതിന് പിന്നാലെ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈകൊണ്ടത്.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അന്വേഷണത്തില്‍ ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും, ആന്തിരകാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും തെളിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ടിറ്റു ജെറോമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നാലെയാണ് ജയില്‍ അധികൃതരെ താക്കീത് ചെയ്ത് കോടതി എത്തിയത്. പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈകൊണ്ടിരിക്കുന്നത്. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിസണ്‍ ഓഫീസറായ ബിജുകുമാറിനെ നെയ്യാറ്റിന്‍കര സ്പെഷല്‍ സബ് ജയിലിലേക്കും മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Discussion about this post