കൊച്ചി: നിലയ്ക്കലിലെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരം. കുടിവെള്ളം, ടോയ്ലെറ്റ്, ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍ എല്ലാം ശരിയായ രീതിയിലെന്ന് ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലക്കലില്‍ 935 ടോയ്ലറ്റുകള് ഉണ്ട്. സ്ത്രീകള്‍ക്ക് ആവശ്യമായ ടോയ്ലറ്റുകള് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിയോഗിച്ച സമിതിയാണ് നിലയ്ക്കലില്‍ പരിശോധന നടത്തിയത്.
അതേസമയം ചില കാര്യങ്ങള്‍ തൃപ്തികരമായല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താമസത്തിനാവശ്യമായ ഷെഡുകള്‍ നിലക്കലില്‍ അപര്യാപ്തമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യമായ നടപടി സ്വീകരിക്കണം പോലിസ് ബങ്കര്‍ ശീതികരിക്കുന്നതിനനും നടപ്പടി വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post