സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലേശ്ശരി എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഉപ്പ മാടപ്പീടിക ആമിനാസില്‍ കോമത്ത് ഉസ്മാന്‍ നിര്യാതനായി. 79 വയസായിരുന്നു. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് അദ്ദേഹം കൊവിഡില്‍ നിന്ന് മുക്തി നേടിയത്.
എന്നാല്‍, ശനിയാഴ്ച പകല്‍ 11ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ; എഎന്‍ സറീന, മക്കള്‍; എഎന്‍ ഷംസീര്‍, എഎന്‍ ഷാഹിര്‍(ബിസിനസ്), എഎന്‍ ആമിന മരുമക്കള്‍; ആയിഷ ഫൈജിന്‍, ഡോ. പിഎം ഷഹല, എകെ നിഷാദ് (മസ്‌കറ്റ്).
സഹോദരങ്ങള്‍; കോമത്ത് ആബൂട്ടി, കോമത്ത് മൂസ, പരേതയായ കോമത്ത് മറിയുമ്മ, മൃതദേഹം മാടപ്പീടിക വയലളം ജുമാ മസ്ജിദില്‍ കബറടക്കി. ഉസ്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ മന്ത്രിമാരായ ഇപി ജയരാജന്‍, കെകെ ശൈലജ ടീച്ചര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.