ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും നിലനില്‍ക്കാത്തതുമാണെന്ന് ആരോപിച്ച് ജേക്കബ് തോമസ് ഐപിഎസ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. തന്റെ സസ്പെന്ഷന് ചോദ്യം ചെയ്താണ് അദ്ദേഹം ഹര്‍ജി സമര്‍പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിഎടി, കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.
അഴിമതിയ്ക്ക് എതിരെ സംസാരിക്കാന്‍ പൗരന് എന്ന നിലയില്‍ അവകാശമുണ്ട്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ നിന്നേ താന്‍ സംസാരിച്ചിട്ടുള്ളൂ എന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് 2017 ഡിസംബറില്‍ ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് സസ്പെന്ഷന് കാലാവധി സര്‍ക്കാര്‍ നീട്ടുകയായിരുന്നു.
Discussion about this post