തിരുവനന്തപുരം: സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് സുരേന്ദ്രനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് വെച്ച് തന്നെ നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട് എത്തിയത്. പിന്നാലെയാണ് അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പടെ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
കേരള രാഷ്ട്രീയത്തിലെ മന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്ക് ഇതിനോടകം കൊവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post