സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ ഓഫീസുകളിലെ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുന്നു. വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്ന ആയിരത്തിലേറെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കാത്തത്. പിരിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ശമ്പളം നിഷേധിച്ചതെന്നാരോപിച്ച് തൊഴിലാളികള്‍ സമരം ആരംഭിച്ചു.
ബിഎസ്എന്‍എലില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഓഫീസ് ജോലികള്‍ക്ക് പുറമെ പുറത്ത് ലൈനിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനുള്ളപ്പെടെ കരാര്‍ ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. ഓഫീസ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കാത്തത്.
ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. 20 വര്‍ഷത്തിലേറെയായി ബിഎസ്എന്‍എലിനായി സേവന മനുഷ്ഠിക്കുന്നവരും ഭൂരിഭാഗവും. കോട്ടയത്ത് മാത്രം 150 പേര്‍ക്കാണ് ശമ്പള കുടിശികയുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ശമ്പളം നല്‍കിയിട്ടില്ല.
ശമ്പളം നല്‍കാത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്നാണ് ബിഎസ്എന്‍എല്ലിന്റെ വിശദീകരണം. തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കമെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
ജനറല്‍ മാനേജരുടെ ഓഫീസ് ഉപരോധം ഉള്‍പ്പെടെ സംഘടിപ്പിച്ചെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
Discussion about this post