തിരുവനന്തപുരം: 2021ലും കൊവിഡ് 19 പിടിമുറുക്കുന്നതായും റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം കൂടുന്നതായാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് കൊവിഡ് വ്യാപനം കൂടുന്നതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തേ കൊവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ സ്ഥിതി ആശങ്കാജനകമായി മുന്പോട്ട് പോകുന്നത്.
കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു വയനാട്ടിലെ പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ ഇത് 11.6 ശതമാനവും എറണാകുളത്ത് ഇത് 10.6 ശതമാനവുമാണ്. പത്തനംതിട്ടയില്‍ രണ്ടുശതമാനം വര്‍ധനവാണ് പോസിറ്റിവിറ്റി നിരക്കില്‍ അടുത്തിടെയായി ഉണ്ടായത്.
ഇതിനു പുറമെ, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായമടിസ്ഥാനമാക്കിയുളള കണക്കും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്തുവയസ്സിന് ആറുകുട്ടികളും 11-20നും ഇടയില്‍ പ്രായമുളള ഒമ്പതുപേരും 21-30 വയസ്സിനിടയില്‍ പ്രായമുള്ള 35 പേരും, 31-40നും ഇടയില്‍ പ്രായമുള്ള 77 പേരും 40-50നും ഇടയില്‍ പ്രായമുള്ള 218 പേരും 51-60 നും ഇടയില്‍ പ്രായമുളള 561 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61-70 ഉം ഇടയില്‍ പ്രായമുളള 966 പേരുമാണ് കൊവിഡിന് കീഴടങ്ങിയത്. അറുപത് വയസ്സിന് മുകളില്‍ പ്രായമുളള 2210 പേരാണ് മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പേര്‍ക്കും മറ്റുഗുരുതര രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു.
Discussion about this post