തിരുവനന്തപുരം; മന്ത്രി എകെ ബാലന് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് മാനദണ്ഡ പ്രകാരം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ മന്ത്രി ഇപി ജയരാജനും, ധനകാര്യമന്ത്രി തോമസ് ഐസക്കിനും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, വൈദ്യുത മന്ത്രി എംഎം മണിക്കും, ഉന്നത വിദ്യഭ്യാസ മന്ത്രി കെടി ജലീലിനും, കാര്‍ഷിക മന്ത്രി വിഎസ് സുനില്‍കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിണറായി മന്ത്രി സഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് എകെ ബാലന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന്(06/1/2021) രാവിലെ നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് മാനദണ്ഡ പ്രകാരം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു.