സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ബെവ്‌കോ; കൂടുന്നത് ലിറ്ററിന് നൂറുരൂപയോളം

liquor, price, bevco | bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ആലോചിച്ച് ബെവ്‌കോ. വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധന വരുത്താനാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഇതുനടപ്പായാല്‍ ആനുപാതികമായി നികുതിയും കൂടുന്നതോടെ സംസ്ഥാനത്ത് മദ്യവില ലിറ്ററിന് 100 രൂപ വരെയെങ്കിലും കൂടിയേക്കും.

മദ്യ കമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബെവ്‌കോയുടെ ശുപാര്‍ശ. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം വില വര്‍ധിപ്പിക്കണമെന്നായിരുന്നു മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ മദ്യ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് കാട്ടി നേരത്തെ ബെവ്‌കോ എംഡിക്ക് മദ്യകമ്പനികള്‍ കത്ത് നല്‍കിയിരുന്നു.

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ബെവ്‌കോ മദ്യത്തിന് വില വര്‍ധിപ്പിക്കാനും ആലോചിക്കുന്നത്.

Exit mobile version