തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോര്‍ ഉത്പാദന രംഗത്ത് ചുവടുവെയ്ക്കാന്‍ ഒരുങ്ങി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി (കെല്‍). മന്ത്രി ഇപി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
10 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് കോടി രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മോട്ടോര്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിക്കുന്നതോടെ കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 40 കോടി രൂപയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇനിയുള്ള കാലം ഇലക്ട്രിക് വാഹനങ്ങളുടെതാകുമെന്ന വിലയിരുത്തലിലാണ് കെല്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ 129 കോടിയിലധികം വിറ്റുവരവും 70 ലക്ഷം രൂപയുടെ ലാഭവും സ്വന്തമാക്കി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡിനും മറ്റും ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റുകള്‍ കെല്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആള്‍ട്ടര്‍നേറ്റുകളും വിതരണം ചെയ്യുന്നു. ടൂറിസം വകുപ്പുള്‍പ്പെടെയുള്ള സിവില്‍ നിര്‍മാണ പദ്ധതികളും കെഎല്‍ ഏറ്റെടുത്തിട്ടുണ്ട്. പവര്‍ ട്രാന്‍സ്ഫോര്‍മറിന്റെ വാണിജ്യ ഉത്പാദനം ഉടന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കുറിച്ചു.
Discussion about this post