തൊടുപുഴ: ഇടുക്കിയില്‍ 14 വയസ്സുകാരിയെ 16 വയസുകാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ബന്ധുവായ പെണ്‍കുട്ടിയെയാണ് കൗമാരക്കാരന് പീഡിപ്പിച്ചത്. ഇടുക്കി കമ്പംമേട് ആണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി കൗമാരക്കാരന് ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണു തുടര്‍ച്ചയായു പീഡനം നടന്നത്.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പീഢന വിവരം പുറത്ത് പറയുന്നത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പോലീസ് കേസെടുത്തു.
ഒരുവര്‍ഷമായി 16-കാരന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. പതിനാറ് കാരനെതിരെ പോക്സോ വകുപ്പ് ചുമത്തി. ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും. സമാനമായ രീതിയില്‍ പീഡനം നടന്നതിന് കഴിഞ്ഞ മാസവും മേഖലയില്‍ കേസെടുത്തിരുന്നു.
Discussion about this post