തൃശൂര്‍: കേരളത്തില്‍ മുല്ലപ്പൂ വില കുതിച്ചുയരുന്നു. കേരളത്തില്‍ കിലോയ്ക്ക് വില 5000 രൂപ വരെ എത്തിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതും, കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതുമാണ് കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിക്കാന്‍ കാരണം.
ഒരുമാസം മുന്‍പ് ഇതിന്റെ പകുതിയില്‍ താഴെയായിരുന്നു വിലയാണ് അപ്രതീക്ഷിതമായി വര്‍ദ്ധിച്ചത്. വരുന്ന മൊട്ടുകള്‍ക്ക് വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു.
മഞ്ഞും പതിവില്ലാത്ത മഴയുമാണ് ഉത്പാദനം കുറയാന്‍ ഇടയാക്കിയത്. സത്യമംഗലം താലൂക്കില്‍ 50,000 ഏക്കറില്‍ മുല്ലക്കൃഷിയുണ്ട്. കനത്തമഞ്ഞിലും ഇടമഴയിലും പൂക്കള്‍ ചീഞ്ഞുപോയതാണ് തിരിച്ചടിയായത്. അതേസമയം വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബംഗളുരുവില്‍ നിന്ന് വിലകുറഞ്ഞ മുല്ലമൊട്ടുകള്‍ എത്തിക്കുന്നുണ്ട്.
Discussion about this post