തൃശ്ശൂർ: പെൺമക്കളെ വളർത്തുന്നതിൽ അഭിമാനിക്കാമെന്ന ഹൃദയംതൊടുന്ന കുറിപ്പുമായി ആതിര ആതി എന്ന യുവതി. വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് കുറിപ്പിലാണ് ആതിരയുടെ കുറിപ്പ്. വിവാഹം കഴിച്ച് അയച്ച് അയയ്ക്കുന്നതാണ് ജീവിത ലക്ഷ്യമെന്ന് കരുതരുതെന്നും പെൺമക്കൾക്ക് വേണ്ടി സ്വത്ത് സമ്പാദിക്കുകയല്ല, പെൺമക്കൾ തന്നെ ഒരു സ്വത്താണെന്ന് കരുതി അവരെ സ്നേഹിക്കാമെന്നും ആതിര കുറിക്കുന്നു.
ആതിരയുടെ വൈറൽ ഫേസ്ബുക്ക് കുറിപ്പ്:
പെൺമക്കൾക്ക് വേണ്ടി സ്വത്തന്വേഷിക്കുകയല്ല വേണ്ടത്, പെണ്മക്കൾ ഒരു സ്വത്താണ്. അവരെ സ്നേഹിക്കാം, മികച്ച വിദ്യാഭ്യാസം നൽകാം. പെണ്മക്കൾ ഉള്ളതിൽ അഭിമാനിക്കാം..’ — ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദ് വേൾഡ് മലയാളി ക്ലബ്ബിൽ ആരതി ആതി പങ്കുവെച്ച ശ്രദ്ധേയമായ കുറിപ്പ്?:
പെൺമക്കൾക്ക് വേണ്ടി സ്വത്തന്വേഷിക്കുകയല്ല വേണ്ടത്, പെണ്മക്കൾ ഒരു സ്വത്താണ്. അവരെ സ്നേഹിക്കാം, മികച്ച വിദ്യാഭ്യാസം നൽകാം. പെണ്മക്കൾ ഉള്ളതിൽ അഭിമാനിക്കാം.. രണ്ടു പെൺ മക്കൾ ഉള്ള വീട്ടിലെ ഒരു മകൾ ആണ് ഞാൻ.. ഒരുപാട് ചിന്തിച്ചെടുത്ത 2 കാര്യങ്ങൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു
1.) തകർന്നു പോയ ദാമ്പത്യമാണെങ്കിൽ ബന്ധം പിരിഞ്ഞ മകൾ ആണ് ചിന്നി ചിതറിയ മകളേക്കാൾ ഭേദം
2.) പെൺകുട്ടികളെ എന്നും ജോലി ആയതിനു ശേഷം മാത്രമേ കെട്ടിച്ചു വിടാവൂ.. എന്തെങ്കിലും ദുരന്തംനടക്കുമ്പോൾ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക് മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ മാത്രമാണോ സ്ത്രീകളുടെ പ്രശ്നവും ശബ്ദവും! അതിന്റെ ഓളം നിലച്ചാൽ അടുത്ത ദുരന്തതിനുള്ള കാത്തിരിപ്പാണോ വേണ്ടത്?
ദുർബ്ബലമായ നമ്മുടെ നിയമസംഹിതകളിലെ പഴുതുകളിലൂടെ ക്രിമിനലുകൾക്ക് രക്ഷപ്പെടാനാവുന്നത് നീതി നിർമ്മാണത്തിലുള്ള പൊതു സമൂഹത്തിന്റെ വിശ്വാസമാണ് നഷ്ടമാക്കുന്നത്. സമൂഹം ഇന്നും ഭർത്താവിന്റെ അടിമയായി സർവ്വം സഹിക്കുന്ന; കൊല്ലാൻ വന്നാൽ പോലും അത് തന്റെ വിധിയാണ് എന്ന് സമാധാനിക്കുന്ന ഭാര്യയെ മാത്രമാണ് ആവശ്യപ്പെടുന്നത്. അങ്ങനെയല്ലാതെ വരുന്നവരെല്ലാം സമൂഹം അതിന്റെ ചോദ്യങ്ങളിൽ ഇട്ട് വലയ്ക്കും ആ ചോദ്യങ്ങളെ നേരിടാൻ എല്ലാവർക്കും ശക്തി ലഭിക്കണമെന്നില്ല അതു കൊണ്ടാണ് പലരും എല്ലാം സഹിച്ച് ഭർത്താവിന്റെ വീട്ടിൽ അടിമയായി കഴിയുന്നത്.
എന്റെ മാതാപിതാക്കൾ എനിക്ക് തന്ന പാഠങ്ങളിൽ ചിലത് …
1. സ്വന്തം ആരോഗ്യവും ജീവനും അപകടത്തിലാക്കി എന്റെ മോൾ ‘കുലീൻ ഭാരതീയ് നാരി’ ആവണ്ട.
2. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചവരായിരിക്കും നിങ്ങൾ.അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകാം..പക്ഷേ പൊരുത്തപ്പെടാൻ ഒട്ടും പറ്റുന്നില്ലെങ്കിൽ നീ തിരിഞ്ഞു നടക്കണം…. അന്ന് ആരു കൂടെയില്ലെങ്കിലും നിന്റെ കൂടെ ഞങൾ ഉണ്ടായിരിക്കും..
വീട്ടിലേക്ക് തിരിച്ചുനടക്കേണ്ടിവരുന്നത് പരാജയമാണെന്ന് കരുതുന്നിടത്തുതന്നെ തുടങ്ങുന്നുണ്ട് അരക്ഷിതാവസ്ഥ. എല്ലാ തിരിച്ചുവരവുകളും പരാജയങ്ങളല്ല, രക്ഷപ്പെടലുകളും ചിലപ്പോളെങ്കിലും സ്വന്തം വ്യക്തിത്വത്തിന്റെ, നിലപാടുകളുടെ വിജയമാണെന്നുകൂടി അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.!
3. അച്ഛനും അമ്മയുംജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്ക് തിരിച്ചു വരാനിടമുണ്ട്. എന്താണെങ്കിലും ബന്ധം പിരിഞ്ഞ മകളാണ് മരിച്ച മകളെക്കൾ ഭേദം എന്ന് മനസിലാക്കുക.
പെൺ മക്കളുള്ള എല്ലാ അച്ഛനമ്മമാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു.
Discussion about this post