തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും ദ്രുതകർമസേനയെ വിന്യസിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളിൽ H5N8 വൈറസിനെ കണ്ടെത്തിയത്. കൺട്രോൾ റൂം പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു. വൈറസ് സ്ഥിരീകരിച്ച ഒരു കിലോ മീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലും.
വളർത്തി പക്ഷികൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും പക്ഷിപ്പനി നിയന്ത്രണത്തിന് അടിയന്തര നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Discussion about this post