ദുബായ്: പുരസ്കാരങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി മന്ത്രിയെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.
2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്ന അംഗീകാരമാണ് മന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ജാഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് മന്ത്രിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള നിസ്വാര്‍ത്ഥ സേവനം കൂടി പരിഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്.
Discussion about this post