തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. ഈ മാസം അവസാനത്തോടെ പാര്‍ട്ടി ഒദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ടി. നസിറുദ്ദീന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. എല്ലാ മുന്നണികളോടും സമദൂരം എന്ന നിലപാടാകും സ്വീകരിക്കുക എന്നും ടി. നസിറുദ്ദീന്‍ പറഞ്ഞു.
വിവിധ കര്‍ഷക സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയെന്നും പാര്‍ട്ടിരൂപീകരണവുമായി ബന്ധപ്പെട്ട് കര്‍ഷകസംഘടനകളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ടി നിസിറുദ്ദീന് കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷം ആളുകളെ പാര്‍ട്ടിയില്‍ അണിനിരത്താനാകുമെന്നാണ് വ്യാപാര വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടല്‍ എന്നും ടി. നസിറുദ്ദീന്‍ വ്യക്തമാക്കി.
Discussion about this post