തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലും വീണ്ടും പെന്‍ഷന്‍ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പുതുവത്സരദിനത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി വര്‍ധിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ അലട്ടുന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
2021 ജനുവരി ഒന്ന് മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. 1,400 ല്‍ നിന്ന് നൂറ് രൂപ കൂടി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അടുത്ത ബജറ്റില്‍ പെന്‍ഷന്‍ നൂറ് രൂപ കൂടി വര്‍ധിപ്പിച്ച് 1,600 ആക്കാനും സാധ്യത. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇനി അവതരിപ്പിക്കാനുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പുതുവത്സരദിനത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ അലട്ടുന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.