തൃശ്ശൂര്‍: തൃശൂര്‍ കുതിരാന്‍ ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം എടുത്തത് മൂന്ന് ജീവനുകളാണ്. ഒരു നേരത്തെ അശ്രദ്ധയാണ് ഈ മൂന്ന് ജീവനുകളും എടുത്തത്. അപകടത്തിന് വഴിവെച്ചത് ബ്രേക്ക് പൊക്കിയത് മൂലമാണെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. അതേസമയം, ഈ വാദം പച്ചക്കള്ളമാണെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ബ്രേക്ക് പൊട്ടിയതല്ല അപകടത്തിന് ഇടയാക്കിയതെന്ന് വെളിപ്പെടുത്തിയത്. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് വഴിവെച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. നിയന്ത്രണം വിട്ട ചരക്ക് ലോറി ആറു വാഹനങ്ങളില്‍ തട്ടിയാണ് മൂന്ന് പേര്‍ മരണപ്പെട്ടത്.
അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ലോറി ജീവനക്കാര്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ലോറിയുടെ ബ്രേക്കിന് തകരാര്‍ കണ്ടെത്താന്‍ സാധിച്ചില്ല.
ലോറി ഡ്രൈവര്‍ ഉറങ്ങിപോയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതാകാം കാരണം. ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എകെ ശശികുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. സംഭവത്തില്‍, ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കും. അപകടത്തില്‍ രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
Discussion about this post