കൊച്ചി: പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ ചേലാമറ്റത്താണ് സംഭവം. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബമാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം.
പാറപ്പുറത്ത് വീട്ടില്‍ ബിജു ഭാര്യ അമ്പിളി, മക്കളായ അശ്വതി,അര്ജ്ജുന് എന്നിവരാണ് തൂങ്ങി മരിച്ചത്. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അറിയിക്കുന്നു.
മക്കള്‍ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വീടുകള്‍ കേന്ദ്രീകരിച്ച് ചിട്ടി നടത്തിവന്ന ആളായിരുന്നു ബിജു.
Discussion about this post