ആലപ്പുഴ: ക്രിസ്മസ് ദിനത്തില്‍ ദേശീയപാതയിലൂടെ അപകടരമായ വിധത്തില്‍ ബൈക്കോടിച്ച യുവാവിന് എട്ടിന്റെ പണി. സംഭവത്തില്‍, യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ആറു മാസത്തേക്ക് റദ്ദാക്കി. ഇതിനു പുറമെ, ബൈക്കിന്റെ രജിസ്ട്രേഷന് മൂന്നു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. കണ്ടല്ലൂര്‍ പുതിയവിള ഹരിചന്ദനത്തില്‍ എസ്. ഹരികൃഷ്ണനാണ് പണി കിട്ടിയത്.
അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ബൈക്കും കസ്റ്റഡിയിലെടുത്തു. അമിതവേഗത്തില്‍ വണ്ടിയോടിക്കുകയും ഹാന്‍ഡില്‍ പിടിക്കാതെ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു. ക്രിസ്മസ് പാപ്പായുടെ വേഷമണിഞ്ഞ് നങ്ങ്യാര്‍കുളങ്ങര കവലഭാഗത്തായിരുന്നു ഈ അഭ്യാസം. ഇയാളുടെ സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.
സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ അസി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് സംഭവം അന്വേഷിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പിന്നാലെയാണ് നടപടി കൈകൊണ്ടത്.
Discussion about this post