നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. സംഭവത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓരോ പോസ്റ്റിന് താഴെയും വന്‍രോഷം ഉയരുകയാണ്.
‘ഇതാണോ പൊലീസ് മാമന്റെ രീതി’ എന്നാണ് സൈബര്‍ സ്പേസുകളില്‍ ഉയരുന്ന പ്രധാന ചോദ്യം. തീക്കൊളുത്തുന്ന ദമ്പതിമാരുടെ വീഡിയോയും കേരള പൊലീസിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റായി വരുന്നു. എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജില്‍ ഈ ചോദ്യങ്ങള്‍ക്ക് പൊലീസില്‍ നിന്നും ഒരു ഉത്തരമില്ല എന്നതും ശ്രദ്ധേയമാണ്.
ശബരിമല തീർത്ഥാടനം:
2020 ഡിസംബർ 31 മുതൽ 2021 ജനുവരി 07 വരെയുള്ള ദിവസങ്ങളിൽ ആകെ 5000 പേർക്ക് ദർശനാനുമതി. മേൽപ്പറഞ്ഞ…Posted by Kerala Police on Monday, December 28, 2020
നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടെയും മക്കളുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപി റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ച ദമ്പതികളുടെ മക്കളെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് സിങ് ഖോസ സന്ദര്‍ശിച്ചിരുന്നു. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ കുട്ടികളോട് പറഞ്ഞു. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വസന്തയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കളക്ടര്‍ കുട്ടികളെ സന്ദര്‍ശിച്ചത്. സ്ഥലത്തെത്തിയ കളക്ടര്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചു.
Discussion about this post