ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഇടതുമുന്നണിയ്ക്ക് യുഡിഎഫിന്റെ പിന്തുണ. എല്‍ഡിഎഫിന് നിരുപാധിക പിന്തുണയുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത് രമേശ് ചെന്നിത്തലയുടെ ആലപ്പുഴ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലാണ്.
ഡിസിസി അദ്ധ്യക്ഷന്‍ എം ലിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതെന്നാണ് യുഡിഎഫിന്റെ വിശദീകരണം.
തൃപ്പെരുംതുറ പഞ്ചായത്തില്‍ 18 വാര്‍ഡുകളാണുള്ളത്. മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനേത്തുടര്ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ചുമതലയേല്‍ക്കല്‍ അനിശ്ചിതാവസ്ഥയിലായിരുന്നു.
യുഡിഎഫ് 6, എന്‍ഡിഎ 6, എല്‍ഡിഎഫ് 5, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണപ്രകാരം നീക്കിവെച്ചിരിക്കുകയാണ് . യുഡിഎഫില്‍ നിന്ന് പട്ടിക ജാതി വിഭാഗത്തിലുള്ള വനിതകള്‍ ആരും തന്നെ വിജയിച്ചില്ല. എല്‍ഡിഎഫിലും എന്‍ഡിഎയിലും പട്ടികജാതി വിഭാഗക്കാരായ വനിതകള്‍ ജയിച്ചിട്ടുണ്ട്.
നാളെയാണ് ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ അഞ്ചാം വാര്‍ഡില്‍ നിന്നും യുഡിഎഫില്‍ നിന്ന് ജയിച്ച രവികുമാറിനെ മത്സരിപ്പിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.
Discussion about this post