ചേര്‍ത്തല: അമ്മയ്ക്ക് സമ്മാനം ലഭിച്ച 500 രൂപയില്‍ നിന്ന് ലോട്ടറി എടുത്ത മകന് കൈവന്നത് 7 ലക്ഷത്തിന്റെ മഹാഭാഗ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് നഗരസഭ മൂന്നാം വാര്‍ഡില്‍ കൊച്ചുചിറയില്‍ എം വിജിമോന് ലഭിച്ചത്.
തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഡബ്ല്യുജെ 693433 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഞായറാഴ്ച കാരുണ്യ ലോട്ടറിയെടുത്ത അമ്മ പത്മവല്ലിക്ക് ഞായറാഴ്ച 500 രൂപാ സമ്മാനമായി അടിച്ചിരുന്നു. ടിക്കറ്റ് പണമാക്കി മാറ്റാനാണ് പത്മവല്ലി മകനെ ഏല്‍പ്പിച്ചത്. വടക്കേ അങ്ങാടി കവലയിലുള്ള അക്ഷയ ലക്കിസെന്ററിലെത്തിയപ്പോള്‍ സമ്മാനതുക നല്‍കാന്‍ അപ്പോള്‍ അവിടെ പണമില്ലായിരുന്നു.
തുടര്‍ന്ന് പണത്തിന് പകരമായി മൂന്നു വിന്‍വിന്‍ ലോട്ടറിയെടുത്താണ് വിജിമോന്‍ മടങ്ങിയത്. വൈകിട്ട് ബാക്കിതുക വാങ്ങാനെത്തി. അപ്പോഴാണ് അറിയുന്നത് രാവിലെ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ച വിവരം. ഇതിന് പുറമെ, എടുത്ത മറ്റുരണ്ടു ടിക്കറ്റുകള്‍ക്ക് 8000 വീതം രണ്ടു സമാശ്വാസ സമ്മാനങ്ങളും. സമ്മാനാര്‍ഹമായ ടിക്കറ്റ് ചേര്‍ത്തല അര്‍ബന്‍ബാങ്കിലേല്‍പിച്ചു.
നഗരാതിര്‍ത്തിയില്‍ വയലാര്‍ പാലത്തിനു സമീപം ചെറിയ കടയുണ്ട് പത്മവല്ലിക്ക്. അവിടെ ലോട്ടറിക്കാരെത്തുമ്പോള്‍ ലോട്ടറിയെടുക്കും. ഇങ്ങനെയെടുത്ത കാരുണ്യ ടിക്കറ്റിനാണ് 500 രൂപയുടെ സമ്മാനമടിച്ചത്. കുമ്പളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് വിജിമോന്‍. ചോര്‍ന്നൊലിക്കുന്ന വീടു പുതുക്കണം, ബാങ്കിലുള്ള കടം വീട്ടണം ഇതൊക്കയാണ് വിജിമോന്റെ ആഗ്രഹം.