തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കലക്ടര്‍ എസ് ഷാനവാസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പിനായി കലക്ടര്‍ നഗരസഭയില്‍ എത്തിയിരുന്നു. സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകും.
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 649 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 604 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5849 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 73,580 ആണ്. 67,203 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 629 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 50 പുരുഷന്‍മാരും 56 സ്ത്രീകളും പത്ത് വയസ്സിനു താഴെ 26 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമുണ്ട്.
4042 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്്. 293 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 117 പേര്‍ ആശുപത്രിയിലും 176 പേര്‍ വീടുകളിലുമാണ്. 5921 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4416 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1295 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 210 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 6,22,457 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.