കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിലെ 138 കലാകാരന്മാര് 9 വേദികളിലായി ഒരുക്കുന്ന കലാവിരുന്നാണ് ഇത്തവണ ബിനാലെ ആസ്വാദകരെ കാത്തിരിക്കുന്നത്.
ഭാരതീയ കലകളെയും സൃഷ്ടികളെയും ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ സംഭവാനയാണ് ചുരുങ്ങിയ നാളിനുള്ളില്‍ ബിനാലെ നല്‍കിയത്. സകല കലകളുടെയും സംഗമ ഭൂമിയായി കൊച്ചി മുസരീസ് ബിനാലെ മാറിയെന്നാണ് സര്‍ഗാത്മക ലോകത്തിന്റെ കണക്ക് കൂട്ടല്‍.
ഇത്തവണ നിരവധി പ്രതേകളുമായാണ് ബിനാലെ നമുക്ക് മുന്നിലെത്തുന്നത്. ഉച്ചക്ക് 12 മണിക്ക് ആസ്പിന്‍ വാള് ഹൗസില്‍ ബിനാലെ വേദികള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും.
ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലാണ് ബിനാലെയുടെ പത്ത് വേദികള്‍. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കൂടാതെ, എറണാകുളം ഡര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എംഎപി പ്രൊജക്ട്സ് സ്പേസ്, ടികെഎം വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍.
Discussion about this post