കൊല്ലം: കഴിഞ്ഞ 10 വര്‍ഷമായി പഞ്ചായത്ത് ഓഫീസില്‍ തൂപ്പുജോലി ചെയ്തിരുന്ന ആനന്ദവല്ലി ഇന്ന് അതേ പഞ്ചായത്ത് ഓഫീസില്‍ എത്തി തൂപ്പുജോലിക്കാരിയായിട്ടല്ല., മറിച്ച് പഞ്ചായത്ത് പ്രസിഡന്റായിട്ട്. ദിവസം 200 രൂപ ശമ്പളത്തിനാണ് ആനന്ദവല്ലി ഓഫീസ് വൃത്തിയാക്കാന്‍ എത്തിയിരുന്നത്.
തലവൂരില്‍ നിന്നാണ് ആനന്ദവല്ലി വിജയിച്ചത്. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആനന്ദവല്ലിയെ നിര്‍ദേശിക്കുകയായിരുന്നു. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് 7 അംഗങ്ങളാണ് ഉള്ളത്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് 6 അംഗങ്ങളുള്ള യുഡിഎഫിന് പരിഗണിക്കാന്‍ ആളില്ലാത്തത് മൂലം ആനന്ദവല്ലിക്ക് എതിര് ഉണ്ടായില്ല. പ്രസിഡന്റായി ആനന്ദവല്ലിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി തന്നെ നിയോഗിക്കുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് ആനന്ദവല്ലി പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് മോഹനനും 2 മക്കളും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്.
Discussion about this post